ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് ന​ന്ദി പ​റ​യാ​ൻ

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി​യോ​ടൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ​ഴ​യ​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ൾ

അണയാ പ്രദീപം; ഇടത് അജയ്യത

തൃ​ശൂ​ർ: ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ്ര​ചാ​ര​ണ രം​ഗ​ത്തു പോ​ലും പ​രു​ങ്ങ​ലി​ലാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷം. ക​രു​ത​ലോ​ടെ​യും ശ്ര​ദ്ധാ​പൂ​ർ​വ​വു​മാ​ണ് എ​ൽ.​ഡി.​എ​ഫ് ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​ത്. സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക്യാ​മ്പ്‌ ചെ​യ്ത് പ്ര​ചാ​ര​ണം ന​ട​ത്തി​യ കാ​ഴ്ച​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷി​യാ​യ​ത്. ക​ന​ത്ത പോ​രാ​ട്ട​മാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യ കോ​ൺ​ഗ്ര​സി​ലെ ര​മ്യ ഹ​രി​ദാ​സും ബി.​ജെ.​പി​യി​ലെ കെ. ​ബാ​ല​കൃ​ഷ്ണ​നും കാ​ഴ്ച​വെ​ച്ച​ത്.

39400 എ​ന്ന മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ജ​യി​ച്ച​ത്. അ​തു​വെ​ച്ച് നോ​ക്കു​മ്പോ​ൾ 12201 എ​ന്ന യു.​ആ​ർ. പ്ര​ദീ​പി​ന്റെ ഭൂ​രി​പ​ക്ഷം ഒ​രു വ​ലി​യ സം​ഖ്യ​യ​ല്ല. എ​ന്നാ​ലും ഇ​ത്ര​മേ​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ല​യ​ടി​ക്കു​മ്പോ​ഴും ഈ ​ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി എ​ന്ന​ത് ഇ​ട​തു കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​ശ്വാ​സം ചെ​റു​ത​ല്ല.ശ​നി​യാ​ഴ്ച ചെ​റു​തു​രു​ത്തി​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ത​പാ​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി​യ​ത് മു​ത​ൽ സി.​പി.​എം ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. 1486 ത​പാ​ൽ വോ​ട്ടു​ക​ളി​ൽ 568 എ​ണ്ണം എ​ൽ.​ഡി.​എ​ഫ് നേ​ടി. 489 വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. 13 റൗ​ണ്ടു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​ത്. ഈ ​റൗ​ണ്ടു​ക​ളി​ലെ​ല്ലാം എ​ൽ.​ഡി.​എ​ഫ് ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ആ​ർ. പ്ര​ദീ​പ്‌ ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും അ​വ​ർ​ക്ക് ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യം ഉ​റ​പ്പ് എ​ന്ന ആ​ത്മ​വി​ശ്വാ​സം അ​വ​സാ​ന നി​മി​ഷം വ​രെ കോ​ൺ​ഗ്ര​സ്‌, യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ നി​ല​നി​ർ​ത്തി​യി​രു​ന്നു. ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത​ട​ക്കം പ്ര​ചാ​ര​ണ​ത്തി​ൽ യു.​ഡി.​എ​ഫ് വ​ള​രെ മു​ന്നി​ലാ​യി​രു​ന്നു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​മ്യ ഹ​രി​ദാ​സി​ന്റെ പ്ര​ക​ട​നം ഗു​ണം ചെ​യ്യും, സ്ത്രീ ​വോ​ട്ട​ർ​മാ​ർ തു​ണ​ക്കും, സ​ഹ​താ​പ ത​രം​ഗ​വും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും സ​ഹാ​യ​മാ​വും എ​ന്നൊ​ക്കെ​യു​ള്ള അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വെ​റു​തെ​യാ​യി. പ​ര​മ്പ​രാ​ഗ​ത കോ​ൺ​ഗ്ര​സ്‌ ഇ​ട​ങ്ങ​ൾ പോ​ലും അ​വ​രെ പി​ന്തു​ണ​ച്ചി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ത് കൂ​ടു​ത​ൽ ച​ർ​ച്ച​ക്ക് വ​ഴി​വെ​ക്കും. ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലാ​ണ് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​ച്ച​ത്. വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും 35000 വോ​ട്ടു​ക​ൾ നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ബി.​ജെ.​പി നേ​താ​ക്ക​ൾ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

33609 വോ​ട്ടു​ക​ൾ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ നേ​ടി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി ചേ​ല​ക്ക​ര​യി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ 5000ത്തോ​ളം വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ.

യു.​ഡി.​എ​ഫി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ചാ​ണ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ പി​ന്തു​ണ​യോ​ടെ എ​ൻ.​കെ. സു​ധീ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. അ​ൻ​വ​ർ എം.​എ​ൽ.​എ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​നി​ൽ​പ് വി​ഷ​യ​മാ​യി​രു​ന്നു. 30 ലോ​റി​ക​ൾ അ​ണി​നി​ര​ത്തി മു​ഖ്യ​മ​ന്ത്രി വ​ന്ന ദി​വ​സം പ്ര​ചാ​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ വെ​ല്ലു​വി​ളി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​നം എ​ന്നി​വ​യൊ​ക്കെ ന​ട​ത്തി​യി​ട്ടും സു​ധീ​റി​ന് 3920 വോ​ട്ടു​ക​ൾ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചി​ല്ല.

Tags:    
News Summary - Chelakkara By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT