തീരദേശ പൊലീസിന്‍റെ ഇടപെടൽ നിർത്തണം -എ.ഐ.ടി.യു.സി

തൃപ്രയാർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സർക്കാർ അനുവദിച്ച വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ തീരദേശ പൊലീസ് അനാവശ്യമായി ഇടപെടുന്നത്​ അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നാട്ടിക മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 10 കിലോമീറ്റർ പരിധി ലംഘിച്ച് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്നതും ചേറ്റുവ ഹാർബറിൽ കയറുന്ന വള്ളക്കാർ ഒന്നിൽ കൂടുതൽ ക്യാരിയർ ഉപയോഗിക്കുന്നതും നിരോധിക്കണമെന്നും കലക്ടർക്ക് നൽകിയ നിവേദനത്തിൽ സെക്രട്ടറി പ്രേംലാൽ വലപ്പാട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.