ഇടവേളക്ക് ശേഷം തൃശൂർ മൃഗശാല തുറന്നു

തൃശൂർ: എട്ട് മാസ​െത്ത ഇടവേളക്ക് ശേഷം തൃശൂർ മൃഗശാല പ്രവർത്തനമാരംഭിച്ചു. പക്ഷേ, മുമ്പുണ്ടായിരുന്നതുപോലെ പക്ഷിമൃഗാദികളെ മുഖാമുഖം കണ്ട് ആസ്വദിക്കാനും കിന്നാരം പറഞ്ഞ് തൊട്ടുരുമ്മി നടക്കാനും കഴിയില്ല. കോവിഡ് ചട്ടങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. 10 വയസ്സിന് താഴെയും 60ന് മുകളിലുമുള്ളവർക്ക് പ്രവേശനമില്ല. മൃഗശാലയിലെ കാഴ്ചകൾ കാണണമെങ്കിലും സാമൂഹിക അകലം പാലിക്കണം.
ഹിപ്പോപ്പൊട്ടാമസ്, കടുവ എന്നിവയെ പാർപ്പിച്ച സ്ഥലങ്ങളിലേക്ക് ആദ്യഘട്ടത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതിയില്ല. മൃഗശാലയിലേക്കുള്ള കവാടത്തിൽ തന്നെ സന്ദർശകർക്ക് കൈ കഴുകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ സാനി​െറ്റെസർ സജ്ജമാക്കി.
ശരീരോഷ്മാവ് പരിശോധിച്ച ശേഷവും രജിസ്​റ്ററിൽ പേരും വിലാസവും മൊബൈൽ നമ്പറുൾപ്പെടെയും അടയാളപ്പെടുത്തിയും മാസ്ക് ധരിച്ചത് ഉറപ്പാക്കിയുമാണ് അകത്തേക്ക് കടത്തിവിടുന്നത്. ടിക്കറ്റ് കൗണ്ടറിലും വിവിധയിടങ്ങളിലും സന്ദർശകർക്ക് സമൂഹിക അകലം ഉറപ്പാക്കാനായി പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. മൃഗശാലയിലെ പാർക്കിലേക്കും സന്ദർശകർക്ക് അനുമതിയില്ല. ത്രീഡി തിയറ്ററും തൽക്കാലം പ്രവർത്തിക്കില്ല. ചൊവ്വാഴ്ച മുന്നൂറോളം സന്ദർശകരാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.