ഗുരുവായൂര്‍: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. തീർഥാടന നഗര വികസനത്തിനുള്ള പ്രസാദ് പദ്ധതിയില്‍ നഗരസഭ നിര്‍മിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെൻറർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിപാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയായി. ടി.എന്‍. പ്രതാപന്‍ എം.പി, എം.എൽ.എമാരായ കെ.വി. അബ്ദുൾ ഖാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ അധ്യക്ഷ എം. രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് ചെയർമാൻ കെ.ജി. മോഹൻലാൽ, സ്ഥിരംസമിതി അധ്യക്ഷരായ നിർമല കേരളൻ, കെ.വി. വിവിധ്, എം.എ. ഷാഹിന, ടി.എസ്. ഷെനിൽ, ഷൈലജ ദേവൻ, മുൻ നഗരസഭ അധ്യക്ഷരായ പ്രഫ. പി.കെ. ശാന്തകുമാരി, വി.എസ്. രേവതി, മുൻ വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കിഴക്കേനട ബസ് സ്റ്റാൻഡിന് സമീപം നഗരസഭയുടെ 30 സൻെറ് സ്ഥലത്ത് 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷന്‍ സെൻറർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.