മണ്ണുത്തി: 2023ലെ ഉജ്ജ്വലബാല്യം ഭിന്നശേഷി വിഭാഗത്തിലെ പുരസ്കാരത്തിന് തൃശൂര്‍ വിവേകോദയം സ്കൂളിലെ പ്ലസ് ടു വിദ്യർഥിനി കെ.എസ്. അല്ഹയും, 11 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ മുക്കാട്ടുക്കര സെന്റ് ജോര്‍ജ് യു.പി സ്കൂള്‍ ആറാംക്ലാസ് വിദ്യർഥിനി വി.എസ്. പാര്‍വതിയും അര്‍ഹരായി.
കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണം നേടിയതിനാണ് അല്ഹയെ തിരഞ്ഞെടുത്തത്. പീച്ചി കടുങ്ങാട് വീട്ടില്‍ ഷാജിയുടെയും സബിതയുടെയും മകളാണ്. പിതാവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും അമ്മ കെ.എഫ്.ആര്.ഐ എംപ്ലായീസ് കോഓപറേറ്റിവ് സൊസൈറ്റിയിലെ ജീവനക്കാരിയാണ്. റസിലിങ്ങിന് പുറമേ ഒപ്പനയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അയ്യന്തോളിലുള്ള എജു ഫിറ്റ് അക്കാദമിയില്‍ സി.എസ്. സൗമ്യയുടെയും കെ.എം. ഹരിയുടെയും ശിഷണത്തിലാണ് പരിശീലനം നേടിയത്. സഹോദരന് അഫ്ലാഹ് വിദ്യാർഥിയാണ്.
മുക്കാട്ടുകര ശ്രീപാദത്തില്‍ വി.ബി. സന്തോഷിന്റയും വിനിതയുടെയും ഏകമകളാണ് പാര്‍വതി. സംസ്കൃതോത്സവത്തിലെ മികച്ച പ്രകടനമാണ് പാര്‍വതിക്ക് പുരസ്കാരം നേടികൊടുത്തത്.
നന്നായി വായിക്കുകയും കഥ, കവിത രചനയിലും ആലാപനത്തിലും പാര്‍വതി കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് പുസ്തകവും വായിക്കുന്ന ശീലമുള്ള പാര്‍വതി അഞ്ചാം ക്ലാസ് മുതലാണ് സംസ്കൃത പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സംസ്കൃതോത്സവങ്ങളില്‍ സജീവസാന്നിധ്യമായത്. പാര്‍വതിയുടെ പിതാവ് സന്തോഷ് മികച്ച പന്ത്കളിക്കാരനാണ് അച്ഛാച്ചന് ബാലഗോപാലും അമ്മുമ്മ പത്മാവതിയുടെയും പരിചരണചത്തിലും ലാളനയിലും പാര്‍വതി മറ്റുക്കുട്ടികളുടെ കുടെതന്നെ പഠനവും കവിതയും വായനയുമായി മുന്നോട്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.