കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ഹെറിറ്റേജ് വാക്കിൻെറ ഭാഗമായി വിദ്യാർഥികളുടെ സാംസ്കാരിക പൈതൃക മഹാമേള ബുധനാഴ്ച തുടങ്ങും. രാവിലെ 9.30ന് കോട്ടപ്പുറം കായലോരത്ത് നടക്കുന്ന പൈതൃക നടത്തം വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. ചരിത്രാന്വേഷികൾക്കും ഗവേഷകർക്കും കേരള ചരിത്രം പാഠ്യവിഷയമാക്കുന്ന വിദ്യാർഥികൾക്കും പദ്ധതി പ്രദേശത്തെ സംരക്ഷിത സങ്കേതങ്ങൾ പഠന വിധേയമാക്കാൻ സാധിക്കും. പഠന വിനോദയാത്രയിലൂടെ ചരിത്ര വസ്തുതകൾ നേരിൽ കണ്ട് അനുഭവവേദ്യമാക്കുന്ന നിലയിൽ കഥകളിലൂടെയും പലതരം കളികളിലൂടെയും മറ്റും അവതരിപ്പിച്ച് മനസ്സിലാക്കി കൊടുക്കുകയെന്നതാണ് ലക്ഷ്യം. സർക്കാർ വിദ്യാലയങ്ങളിൽനിന്ന് വരുന്ന കുട്ടികൾക്ക് ഭക്ഷണം, താമസം, ഗൈഡ് എല്ലാം സൗജന്യമായിരിക്കും. ബിരുദധാരികളായ വിവിധ തലങ്ങളിലുള്ള അമ്പതോളം പേർക്ക് പദ്ധതിയുടെ ഭാഗമായി മുസിരിസ് അംബാസഡർ പരിശീലനം നൽകിയിട്ടുണ്ട്. ചരിത്രം അറിയുന്ന വയോധികർ അടക്കമുള്ളതാണ് ടീം. ഗൈഡിന് പ്രതിദിനം 800 രൂപയാണ് നൽകുക. വിദ്യാർഥികളടക്കമുള്ള ഗൈഡുകൾക്ക് നല്ലൊരു വരുമാനമാർഗം കൂടിയാകും പദ്ധതി. സംസ്ഥാനത്തെ മുഴുവൻ ഡി.ഇ.ഒ മാർക്കും പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരം നൽകും. വൈകുന്നേരങ്ങളിൽ പ്രാദേശിക നാടൻ കലാകാരന്മാരെ ഉൾപ്പെടുത്തി കോട്ടപ്പുറം ആംഫി തിയറ്ററിൽ സാംസ്കാരിക സന്ധ്യാവിരുന്നൊരുക്കും. ചരിത്രകാരന്മാരുമായുള്ള സംവാദവും നടത്തുമെന്ന് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു. പദ്ധതി പ്രദേശങ്ങളും ചരിത്ര ശേഷിപ്പുകളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് കൈപ്പുസ്തകവും തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.