വാടാനപ്പള്ളി സൻെററിലെ അനധികൃത കച്ചവടവും പാർക്കിങ്ങും നിരോധിക്കാനും ഗതാഗതം നിയന്ത്രിക്കാനും തീരുമാനം വാടാനപ്പള്ളി: തിരക്കേറിയ വാടാനപ്പള്ളി സൻെററിലെ അനധികൃത കച്ചവടവും പാർക്കിങ്ങും നിരോധിക്കാനും ഗതാഗതം നിയന്ത്രിക്കാനും വാടാനപ്പള്ളി പഞ്ചായത്തിൽ ചേർന്ന പഞ്ചായത്തുതല ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ബീച്ച് റോഡ് മുതല്‍ ഫാന്‍സി റോഡ് (രാഘവമേനോന്‍ റോഡ്) വരെയും വാടാനപ്പള്ളി സൻെറര്‍ മുതല്‍ ആൽമാവ് വരെയും വാഹന പാര്‍ക്കിങ് നിരോധിക്കാൻ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് അടഞ്ഞ് കിടക്കുന്ന ജോസ് ബ്രദേഴ്സ് ജ്വല്ലറിക്ക് മുന്‍വശം സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചു. ഇവിടെയുള്ള ഓട്ടോ സ്റ്റാൻഡില്‍ ഏഴ് ഓട്ടോകള്‍ക്ക് മാത്രം പാര്‍ക്കിങ് അനുവദിക്കും. ചാവക്കാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന ബസുകള്‍ക്ക് ഹൈവേയുടെ കിഴക്ക് ഭാഗത്ത് ശങ്കര്‍ ലാ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചു. കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ റോഡിൻെറ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത് അടിയന്തരമായി എടുത്ത് മാറ്റാൻ വാട്ടര്‍ അതോറിറ്റിയോട് നിർദേശിക്കാനും തീരുമാനിച്ചു. ബസ് കാത്തിരിപ്പ് കേന്ദങ്ങളില്‍ തന്നെ ബസുകള്‍ നിര്‍ത്താൻ െപാലീസ് അധികാരികള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമുയർന്നു. വാടാനപ്പള്ളി ബീച്ച് റോഡ് മുതല്‍ ഫാന്‍സി റോഡ് വരെയും തൃശൂര്‍ റോഡില്‍ ആൽമാവ് ജങ്ഷന് വരെയും വാഹനങ്ങളിലെ താല്‍ക്കാലിക കച്ചവടം ഉൾെപ്പടെ എല്ലാ അനധികൃത കച്ചവടങ്ങളും നിരോധിക്കാൻ തീരുമാനിച്ചു. പ്രദേശത്തുള്ള ടാക്സി സ്റ്റാൻഡുകള്‍ നിലവിലേത് പോലെ തുടരാൻ തീരുമാനിച്ചു. ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം രണ്ട് ഓട്ടോകള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചു. യോഗത്തിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പരിധിയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വാടാനപ്പള്ളി സി.ഐ, ഓട്ടോ-ടാക്സി യൂനിയന്‍ പ്രതിനിധികള്‍, ചുമട്ടുതൊഴിലാളി യൂനിയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തൃപ്രയാര്‍ ആര്‍.ടി.ഒ, ബന്ധപ്പെട്ട അസി. എൻജിനീയര്‍മാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. സാബു, വൈസ് പ്രസിഡൻറ് സി.എം. നിസാര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ സുലേഖ ജമാലു, രന്യ ബിനീഷ്, സബിത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു. അസി. സെക്രട്ടറി കെ.കെ. ലത നന്ദി പറഞ്ഞു. പടം TK VTPLY 4 വാടാനപ്പള്ളി പഞ്ചായത്ത് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.