തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലയിലെ തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് റവല്യൂഷനറി യൂത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മാസങ്ങളായി തെരുവുവിളക്കുകൾ കത്താതെ കിടക്കുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ഭരണസമിതിയുടെയും അധികാരികളുടെയും അനാസ്ഥയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കൂടുതൽ പണം ചെലവഴിച്ച് വാങ്ങുന്നത് പ്രകാശം ഇല്ലാത്ത ബൾബുകളാണെന്നും നേതാക്കൾ ആരോപിച്ചു. റവല്യൂഷനറി യൂത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.എ. ജേഷ് ഉദ്ഘാടനം ചെയ്തു. വിളക്കുകൾ കത്തിക്കാൻ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനങ്ങളെ തെരുവിലിറക്കി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വിവിധ ഇടങ്ങളിൽ ആരതി ശശി, മിഥുൻ മോഹൻ, പി.പി. ഷിബിൻ, ടി.ഡി. വിശാൽ, പി.ആർ. ശ്രീഹരി, എൻ.എ. സഫീർ എന്നിവർ നേതൃത്വം നൽകി. TK VTPLY 2 മിഴിയണഞ്ഞ തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് റവല്യൂഷനറി യൂത്ത് തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.