ബൈപാസ് റോഡിൻെറ ശോച്യാവസ്ഥക്കെതിരെ വിളക്കേന്തി പ്രതിഷേധം കൊടുങ്ങല്ലൂർ: ഉദ്ഘാടനം കഴിഞ്ഞ് ഏഴു വർഷം പിന്നിട്ട ചന്തപ്പുര-കോട്ടപ്പുറം ബൈപാസ് റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ വിളക്കേന്തി പ്രതിഷേധം തുടങ്ങി. ഇതിനായി ഒറ്റയാൾ പോരാട്ടം നടത്തുന്ന അബ്ദുൽ ലത്തീഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചന്തപ്പുര സിഗ്നൽ ജങ്ഷനിൽ നടന്ന സമരത്തിന് കെ.എ. ആനന്ദവല്ലി, ടി.ജി. ലീന, നെജു ഇസ്മയിൽ, പുഷ്കല വേണുരാജ്, നഫീസ സഗീർ, ഐഷ ഫ്രാൻസിസ്, മിനി ശശികുമാർ, നീന സൈമൺ, ശ്രീരഞ്ജിനി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മറ്റ് സിഗ്നൽ പോയൻറുകളിൽ സമരം തുടരും. സമാപനം ശനിയാഴ്ച കോട്ടപ്പുറത്ത് നടക്കും. ഫോട്ടോ: TK AZKD 6 ബൈപാസ് റോഡിൻെറ ശോച്യാവസ്ഥ പരിഹരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചന്തപ്പുര ജങ്ഷനിൽ സ്ത്രീ കൂട്ടായ്മ വിളക്കേന്തി പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.