അനധികൃത പണമിടപാട്​ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

തൃശൂർ: അനധികൃത പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന. അനധികൃത പണമിടപാടുകളിൽ ഏർപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന ഇരുനൂറ്റമ്പതോളം വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. 18 കേസുകളെടുത്തു. പതിനാലോളം പ്രതികളെ അറസ്​റ്റ്​ ചെയ്​തു. അനധികൃതമായി സൂക്ഷിച്ചിരുന്ന​ ​സ്​റ്റാമ്പ്​ പേപ്പർ, ബ്ലാങ്ക് ചെക്കുകൾ, ആർ.സി ബുക്കുകൾ തുടങ്ങിയവയും കണക്കിൽ പെടാതെ സൂക്ഷിച്ചിരുന്ന പണവും​ പിടികൂടി. തൃശൂർ റേഞ്ചിലെ മൂന്ന് ജില്ലകളിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടത്തിയ സർപ്രൈസ് റെയ്​ഡുകളുടെ ഭാഗമായിരുന്നു പരിശോധന. ഡി.ഐ.ജി എ. അക്ബറി​ൻെറ മേൽനോട്ടത്തിൽ തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് രഹസ്യസ്വഭാവമുള്ള പരിശോധനകൾ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.