വിദ്യാഭ്യാസ അവാർഡ് വിതരണവും വ്യവസായ സംഗമവും

തൃശൂർ: കേരള സംസ്​ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്​.എസ്​.ഐ.എ) ജില്ല സമ്മേളനവും നടന്നു. വാർഷിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ പങ്കെടുത്തു. വ്യവസായ വികസന ചർച്ച കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ നോബി ജോസഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ സോൺ വൈസ്​ പ്രസിഡൻറ്​ ഫിലിപ്പ് എ. മുളക്കൽ, സംസ്​ഥാന ജന. സെക്രട്ടറി കെ.എ. ജോസഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ കലക്ടർ സമ്മാനിച്ചു. ഡി.ഐ.സി തൃശൂർ ജനറൽ മാനേജർ കെ.എസ്​. കൃപകുമാർ, തൃശൂർ ജി.എസ്​.ടി ജോയൻറ് കമീഷണർ ബി. പ്രമോദ്, തൃശൂർ പഞ്ചായത്ത് വകുപ്പ് ഡി.ഡി. ജോസഫ് സെബാസ്​റ്റ്യൻ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ സുശീല നായർ, കെ.എസ്​.ഇ.ബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി സി.ഇ എം.എ. പ്രവീൺ, കെ.കെ. അനിൽകുമാർ, ട്രഷറർ ടി.കെ. ഗോപാലകൃഷ്ണൻ, വൈസ്​ പ്രസിഡൻറ് കെ. ഭവദാസൻ, കോഓപറേറ്റീസ്​ സൊസൈറ്റി പ്രസിഡൻറ് എം.ജി. അനന്തകൃഷ്ണൻ, കൺവീനർ പോൾ വാഴക്കാല എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി കെ.വി. ഷാജു നന്ദി പറഞ്ഞു. Photo: KSSIA കേരള സംസ്​ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്​.എസ്​.ഐ.എ) വാർഷിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.