ക്രമക്കേടെന്ന്​; നാട്ടുകാർ കനാല്‍പാലം നിർമാണം തടഞ്ഞു

ആമ്പല്ലൂര്‍: മണ്ണംപേട്ട- മാവിന്‍ചുവട് റോഡില്‍ ഇടതുകര കനാലിന് കുറുകെയുള്ള ചെറുപാലത്തി​ൻെറ നിർമാണം നാട്ടുകാര്‍ തടഞ്ഞു. ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് അശാസ്ത്രീയമാണ് പാലം നിർമിക്കുന്നതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് കാനകള്‍ നിർമിച്ച കരാറുകാരന്‍ തന്നെയാണ് പാലത്തി​ൻെറയും നിർമാണം ഏറ്റെടുത്തിട്ടുള്ളത്. ഈ കാനകള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അശാസ്ത്രീയ നിർമാണം മൂലം പലയിടത്തും സ്ലാബുകള്‍ പൊട്ടിയും ഇളകിയും കിടക്കുകയാണ്​. കനാൽപാലം നിർമാണത്തിന്​ ഉപയോഗിക്കുന്ന പാറപ്പൊടിയും മറ്റ് അസംസ്‌കൃത വസ്തുക്കളും തീര്‍ത്തും ഗുണനിലവാരമില്ലാത്തതാണെന്നാണ്​ ആരോപണം. സിമൻറ്​ പേരിന് മാത്രമാണ് ഉപയോഗിക്കുന്നത്​. മുമ്പ് ക്വാറി വേസ്​റ്റ്​ കൊണ്ടുവന്ന് നിർമാണം നടത്താനുള്ള നീക്കവും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. നിർമാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. കരാറുകാരനെ മാറ്റണമെന്നും ഗുണനിലവാരത്തോടെ പാലം നിർമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.