എന്‍.ടി.സി അടച്ചുപൂട്ടിയ തുണിമില്ലുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം -എ.ഐ.ടി.യു.സി

തൃശൂര്‍: കോവിഡി​ൻെറ ആരംഭത്തില്‍ അടച്ചുപൂട്ടിയ നാഷനല്‍ ടെക്‌സ്​റ്റൈല്‍സ് കോര്‍പറേഷന്​ കീഴിലുള്ള അളഗപ്പ, കേരളലക്ഷ്മി മില്ലുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും തൊഴില്‍ നഷ്​ടപ്പെട്ട മില്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും എ.ഐ.ടി.യു.സി തൃശൂര്‍ ജില്ല ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിലുള്ള സഹകരണ ബാങ്കുകളുടെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുക്കുന്ന ബാങ്കിംഗ് ​െറഗുലേഷന്‍ ആക്ട് ഭേദഗതി നിയമം 2020 പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എ.ഐ.ടി.യു.സി തൃശൂര്‍ ജില്ല ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ഭാരവാഹികളായ ടി.കെ. സുധീഷ്, പി. ശ്രീകുമാര്‍, സോഫി തിലകന്‍, വി.ആര്‍. മനോജ്, വി.കെ. ലതിക എന്നിവര്‍ സംസാരിച്ചു. പി. ജെയിംസ് റാഫേല്‍ സ്വാഗതവും എം. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 2022 ഫെബ്രുവരി 23, 24 തീയതികളിലെ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എ.ഐ.ടി.യു.സി തൃശൂര്‍ ജില്ല കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. സുധീഷ് (പ്രസി.), കെ.ജി. ശിവാനന്ദന്‍ (സെക്ര), കെ.എം. ജയദേവന്‍ (ട്രഷ.), പി. ജെയിംസ് റാഫേല്‍, വി.കെ. ലതിക, പി.കെ. കൃഷ്ണന്‍, സി.സി. മുകുന്ദന്‍ എം.എല്‍.എ, പി.ഡി. റെജി, അഡ്വ. പി.കെ. ജോണ്‍(വൈസ് പ്രസി.), പി.ജി. മോഹനന്‍, പി. ശ്രീകുമാര്‍, വി.ആര്‍. മനോജ്, സോഫി തിലകന്‍, എ.എസ്. സുരേഷ്ബാബു, എം. രാധാകൃഷ്ണന്‍ (ജോയൻറ്​ സെക്രട്ടറിമാര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.