തൃശൂർ: വീട് നിർമാണത്തിനും കെട്ടിട നിർമാണത്തിനും മണ്ണ് നീക്കം ചെയ്തു കൊണ്ടു പോകുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ലെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് ജിയോളജി ഓഫിസിൽ അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും അനുമതി നൽകാതെ ആവശ്യക്കാരെ നടത്തിക്കുകയാണെന്നാണ് ആക്ഷേപം. ഓരോ തവണയും എത്തുന്ന അപേക്ഷകർക്ക് അപേക്ഷ പഠിക്കുകയാണെന്നും കോടതി ഡ്യൂട്ടിയിലായിരുന്നതിനാൽ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നുമുള്ള മറുപടികളാണ് ലഭിക്കുന്നത്. നാൽപതിലധികം അപേക്ഷകർ റോയൽറ്റി അടച്ചവരും നൂറിലധികം അപേക്ഷകർ റോയൽറ്റി അടച്ച് മഴ കാരണം മണ്ണ് നീക്കാനാവാതെ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയവരുമാണ്. ബാങ്ക് വായ്പയെടുത്തവർക്കും കൊള്ളപ്പലിശക്കാരിൽ നിന്ന് വായ്പയെടുത്തവർക്കുമടക്കം വീട് നിർമാണത്തിനുൾപ്പെടെ കഴിയാത്ത സാഹചര്യമാണത്രെ. കെട്ടിട നിർമാണത്തിന് ബേയ്സ്മൻെറ് പാർക്കിങിൻെറ മണ്ണ് നീക്കാനാവാത്തതിനാൽ തുടങ്ങാനാവാതെ അനക്കമറ്റ നിർമാണപ്രവൃത്തികളും ഏറെയുണ്ട്. വകുപ്പ് മന്ത്രിക്കും മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കും അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് പറയുന്നു. പ്രളയത്തിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനും ഇതുവരെയും അനുമതി നൽകുന്നില്ലെന്നാണ് അപേക്ഷകരുടെ പരാതി. മണ്ണെടുക്കാൻ കരാറുകാരന് അനുമതി നൽകാത്തത് മൂലം മുല്ലശേരിയിലെ ഇടിയഞ്ചിറ വളയംകെട്ട് നിർമാണം നിലച്ചതും ജിയോളജി വകുപ്പിൻെറ കെടുകാര്യസ്ഥതക്കുദാഹരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.