തൃശൂർ: 12നും 18നും ഇടക്ക് പ്രായമുള്ള, പോക്‌സോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്ക് അനുസരിച്ച വിദ്യാഭ്യാസവും നല്‍കി പുനരധിവസിപ്പിക്കാൻ രാമവര്‍മപുരത്ത് വനിത-ശിശു വികസന വകുപ്പ് സ്ഥാപിച്ച 'മാതൃക ഭവനം' (മോഡൽ ഹോം) തിങ്കളാഴ്ച വൈകീട്ട് 4.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 150 കുട്ടികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മേയര്‍ എം.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.ജി. വിശ്വനാഥന്‍, ജില്ല വനിത ശിശു വികസന ഓഫിസര്‍ പി. മീര, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ പി.ജി. മഞ്ജു, ഐ.സി.ഡി.എസ് സെല്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.കെ. അംബിക, വനിത സംരക്ഷണ ഓഫിസര്‍ എസ്. ലേഖ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ശ്രീല മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലതല ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിച്ചു സംസ്ഥാന സർക്കാറും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ജില്ലതല ന്യൂനപക്ഷ ദിനാചരണം നടത്തി. സൻെറ് തോമസ് കോളജ് മെഡ്ലികോട്ട് ഹാളിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. 'ന്യൂനപക്ഷങ്ങളും പൊതുസമൂഹവും' വിഷയത്തിൽ പ്രഫ. കെ.എം. ഫ്രാൻസിസ് വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ഓഗിൻ കുരിയാക്കോസ് എപ്പിസ്ക്കോപ്പ, ഡോ. കുരിയാക്കോസ് മോർ ക്ലീമിസ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി, ഡെപ്യൂട്ടി കലക്ടർ (ഡി.എം) ഐ.ജെ. മധുസൂദനൻ, ഡോ. എം.ബി. ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.