ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടരുത് -സ്പീക്കർ ഇരിങ്ങാലക്കുട: ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്നും മറിച്ച് സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണമെന്നും നിയമസഭ സ്പീക്കർ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജിൽ പുതുതായി ആരംഭിച്ച ഓറൽ ഹിസ്റ്ററി ആർകൈവ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്‍റെ സൂക്ഷ്മ തലങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്നവയാണ് വാമൊഴി ചരിത്രം. ചരിത്രരചനയുടെ മുഖ്യധാരയിൽ ഇടം കിട്ടാതെ പോയവർക്ക് ഇടം നൽകുന്നതാണ് വാമൊഴി ചരിത്രരചനയെന്നും സാധാരണക്കാരുടേയും ദലിതരുടേയും പക്ഷത്തുനിന്ന് നോക്കി കാണാൻ ഇത് സഹായിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. ക്രൈസ്റ്റ് കോളജ് ചരിത്ര വിഭാഗത്തിന്‍റെയും ഐ.ക്യു.എ.സിയുടെയും നേതൃത്വത്തിലാണ് ഓറൽ ഹിസ്റ്ററി മ്യൂസിയം ഒരുക്കിയത്. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും തനത് നാട്ടറിവുകളും പ്രമുഖ പണ്ഡിതരുടെ അറിവുകളും അനുഭവങ്ങളും വാമൊഴി രൂപത്തിലും ദൃശ്യ രൂപത്തിലും വരുംതലമുറയ്ക്കായി സൂക്ഷിച്ചുവെയ്ക്കുന്ന രീതിയാണിത്. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഐ.ക്യു.എ.സി. കോഓഡിനേറ്റർ ഡോ. പി. റോബിൻസൺ, ആർട്സ് വിഭാഗം ഡീൻ ഡോ. അരവിന്ദ, ഹിസ്റ്ററി വിഭാഗം മേധാവി ഡോ. കെ.കെ. ലിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.