ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച വയോധികന് അഞ്ച് വർഷം കഠിന തടവ്

ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച വയോധികന് അഞ്ചുവർഷം കഠിന തടവ് തൃശൂർ: അയല്‍വാസിയും ഭിന്നശേഷിക്കാരിയുമായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. മതിലകം മുള്ളൻബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ്​ (85) ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (പോക്സോ) ശിക്ഷിച്ചത്. 2014 ഏപ്രിലിലാണ് സംഭവം. കുട്ടിയുടെ അമ്മയും സഹോദരിമാരും മാനസിക പ്രശ്നങ്ങൾക്ക്​ ചികിത്സ തേടുന്നതിനാൽ ഇവർക്ക് കോടതിയിലെത്തി മൊഴി നൽകാൻ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി. tcr_chr5- cherungoran -പ്രതി ചെറുങ്ങോരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.