representational image

കടലിൽ കുടുങ്ങിയ ബോട്ടിലെ 14 തൊഴിലാളികളെ രക്ഷപ്പെടുത്തി

അഴീക്കോട്‌: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറുമൂലം കടലിൽ കുടുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി സുമോബനാൻസറിന്റെ ഉടമസ്ഥതയിലുള്ള 'എയ്ഞ്ചൽ രണ്ട്' എന്ന മത്സ്യബന്ധന ബോട്ടാണ് കടലിലകപ്പെട്ടത്. തീരത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ കുഴുപ്പിള്ളി ഭാഗത്തുവെച്ചാണ് എൻജിൻ തകരാറായത്.

പുലർച്ച അഴീക്കോട്‌ ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. ജയന്തിയുടെ നിർദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ട് പുറപ്പെട്ട് ബോട്ടിനെയും 14 തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു.

കഴിഞ്ഞമാസം 30നാണ് മുനമ്പത്തുനിന്ന് ബോട്ട് പുറപ്പെട്ടത്. സീ ഗാർഡുമാരായ പ്രസാദ്, അൻസാർ, സ്രാങ്ക് ദേവസി, ഡ്രൈവർ റോക്കി എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.

Tags:    
News Summary - 14 fishers stuck in the sea were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.