തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയില്‍ ആറ് താലൂക്കുകളിലായി ഇതുവരെ 96 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1,292 കുടുംബങ്ങളിലെ 3,980 പേരാണ് ഇവയിൽ കഴിയുന്നത്. ഇതിൽ 1606 പുരുഷന്മാരും 1657 സ്ത്രീകളും 717 കുട്ടികളും ഉള്‍പ്പെടുന്നു.
ചാലക്കുടി- 27, മുകുന്ദപുരം- എട്ട്, തൃശൂര്‍- 32, തലപ്പിള്ളി - 21, കുന്നംകുളം - ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 923 പേര്‍, മുകുന്ദപുരം-560 , തൃശൂര്‍- 1273, തലപ്പിള്ളി - 994, ചാവക്കാട്- 13, കുന്നംകുളം - 217 പേര്‍ എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.