അ​റ​സ്റ്റി​ലാ​യ അ​ജ്മ​ൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

പു​ന്ന​യൂ​ർ​ക്കു​ളം (തൃ​ശൂ​ർ): പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യം കേ​ളോ​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലി​നെ​യാ​ണ് (33) വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന ഖ​ത്ത​റി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്യു​ന്ന അ​ജ്മ​ലു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

അ​ജ്മ​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഖ​ത്ത​റി​ൽ​നി​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി തൃ​ശൂ​രി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പോ​യ അ​ജ്മ​ലി​നെ പി​ന്നീ​ട് ബ​ത്തേ​രി​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​നി​ക്ക് 25 വ​യ​സ്സാ​ണെ​ന്നും അ​വി​വാ​ഹി​ത​നാ​ണെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യെ ധ​രി​പ്പി​ച്ച​ത്.

വി​വാ​ഹം ക​ഴി​ച്ച് ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച​ത്. തൃ​ശൂ​രി​ൽ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ലി​ൽ കൊ​ണ്ടു​പോ​യാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ജ്മ​ൽ വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. 2020ൽ ​ക​ഞ്ചാ​വു​കേ​സി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - A case of molesting a minor girl-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.