തൃശൂർ: യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി കേരളത്തിൽനിന്ന് തൃശൂർ സ്വദേശി എ.എ. മുഹമ്മദ് ഹാഷിം(28) നിയമിതനായി. തളിക്കുളം സ്വദേശിയായ ഹാഷിം കെ.എസ്.യു മുൻ ജില്ല ജനറൽ സെക്രട്ടറിയാണ്.
നവംബറിൽ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ ബോലിൽ ബെസ്റ്റ് പെർഫോർമർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സമകാലിക സംഭവങ്ങളിലെ അറിവും അവതരണമികവും വിലയിരുത്തപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 280 പേർ പങ്കെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് 27 പേരെ ദേശീയ വക്താക്കളായി അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ് നിയമിച്ചത്.
മാള എയിം ലോ കോളജിൽ ആദ്യവർഷ ബി.ബി.എ എൽ.എൽ.ബി വിദ്യാർഥിയായ മുഹമ്മദ് ഹാഷിം അറക്കവീട്ടിൽ അഷ്റഫിെൻറയും സീനത്തിെൻറയും മകനാണ്. മികച്ച പ്രാസംഗികനായ ഹാഷിം ജവഹർ ബാലജന വേദി സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.യു വാടാനപ്പിള്ളി മണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരൻ: നിയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.