ആ​ക്ട്സ് ആം​ബു​ല​ൻ​സു​ക​ൾ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ 

മിടിപ്പിന്‍റെ 24 മണിക്കൂർ; തുടിപ്പിന്‍റെ 24ാം വര്‍ഷത്തിൽ

തൃ​ശൂ​ർ: ‘റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ ആം​ബു​ല​ന്‍സ് സേ​വ​നം’ - സ​മാ​ന​ത​ക​ളി​ല്ലാ​ത്ത, വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ ഒ​രു ചി​ന്ത​യി​ല്‍നി​ന്നാ​യി​രു​ന്നു ആ ​തു​ട​ക്കം. ഓ​രോ നി​മി​ഷ​വും ഒ​രു​പാ​ട് ജീ​വ​നു​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള മി​ടി​പ്പാ​ണെ​ന്ന് തെ​ളി​യി​ച്ച വി​ല​പ്പെ​ട്ട മ​ണി​ക്കൂ​റു​ക​ള്‍.

നി​ല​ക്കാ​ത്ത തു​ടി​പ്പു​മാ​യി സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്‍റെ 24ാം വ​യ​സ്സി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ‘ആ​ക്ട്‌​സ്’ (ആ​ക്‌​സി​ഡ​ന്റ് കെ​യ​ര്‍ ആ​ന്‍ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് സ​ർ​വി​സ്) എ​ന്ന ജീ​വ​ന സം​സ്കാ​രം. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ ഫാ. ​ഡേ​വി​സ് ചി​റ​മ​ലി​ന്റെ ആ​ശ​യ​വും നേ​തൃ​ത്വ​വു​മാ​ണ് ആ​ക്ട്സാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​ത്. 2000 മേ​യ് എ​ട്ടി​ന് തൃ​ശൂ​ര്‍ ആ​മ്പ​ക്കാ​ട​ന്‍ ജ​ങ്ഷ​നി​ലെ കൊ​ച്ചു ഓ​ഫി​സ് മു​റി​യി​ല്‍നി​ന്നാ​ണ് ആ​ക്ട്‌​സി​ന് തു​ട​ക്ക​മി​ടു​ന്ന​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ ആം​ബു​ല​ന്‍സ് സേ​വ​നം ല​ക്ഷ്യ​മി​ടു​മ്പോ​ള്‍ ഒ​രു ആം​ബു​ല​ന്‍സ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല ക​ല​ക്ട​ർ പ്ര​സി​ഡ​ന്റും പൊ​ലീ​സ് ക​മീ​ഷ​ണ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​യു​മു​ള്ള​താ​ണ് ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം. ‘നി​ഷ്‌​കാ​മ ക​ര്‍മ’ എ​ന്ന ല​ക്ഷ്യ​പ്ര​യാ​ണ​ത്തി​ലേ​ക്ക് മാ​ര്‍ഗം ത​ട​സ്സ​മാ​യി​ല്ല.

സ​ന്ന​ദ്ധ സേ​വ​നം ച​വി​ട്ടു​പ​ടി​യാ​ക്കി ആ​ക്ട്‌​സ് വ​ള​ര്‍ന്നു പ​ന്ത​ലി​ച്ചു. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 17 ശാ​ഖ​ക​ളും 21 ആം​ബു​ല​ന്‍സു​ക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ന്റി​യ​ർ​മാ​രും ക​ണ​ക്കെ​ടു​ക്കാ​നാ​കാ​ത്ത ര​ക്ഷ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പൊ​ന്‍തൂ​വ​ലും.

ആ​ക്ട്‌​സി​ന്‍റെ ര​ക്ഷ​ദൗ​ത്യ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​ല്ല. രൂ​പ​വ​ത്ക​രി​ച്ച് ഒ​രു വ​ര്‍ഷ​ത്തി​ന​കം ത​ന്നെ ക​ട​ലു​ണ്ടി ട്രെ​യി​ന്‍ അ​പ​ക​ട സ്ഥ​ല​ത്തേ​ക്കും​ 2011 ജ​നു​വ​രി​യി​ല്‍ ശ​ബ​രി​മ​ല പു​ല്ലു​മേ​ട് ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്കും ആ ​ര​ക്ഷ​ക​ര​ങ്ങ​ള്‍ നീ​ണ്ടു. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി തൃ​ശൂ​ർ പൂ​ര​നാ​ളി​ല്‍ ര​ക്ഷ​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​ണ് ആ​ക്ട്‌​സ്.

ഇ​ക്ക​ഴി​ഞ്ഞ തൃ​ശൂ​ര്‍പൂ​രം മു​ത​ല്‍ പു​തി​യൊ​രു സേ​വ​ന​മു​ഖ​വും ഇ​വ​ർ തു​റ​ന്നു. വി​ശ​ന്നു​വ​ല​യു​ന്ന അ​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ക്കാ​ണ് ഇ​ത്ത​വ​ണ സൗ​ജ​ന്യ​മാ​യി ച​പ്പാ​ത്തി​യും ക​റി​യും അ​ട​ക്കം ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. എ​ട്ടു വ​ര്‍ഷ​മാ​യി രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ക്ട്‌​സി​ന്‍റെ തൃ​ശൂ​ര്‍ പ്ര​ധാ​ന ഓ​ഫി​സി​ൽ വി​ശ​ന്ന് വ​ല​ഞ്ഞെ​ത്തു​ന്ന​വ​ര്‍ക്ക് ഭ​ക്ഷ​ണം ന​ല്‍കു​ന്നു​ണ്ട്. കേ​ച്ചേ​രി ശാ​ഖ​യി​ൽ ആ​റു വ​ര്‍ഷ​മാ​യി പ്ര​ത്യേ​കം ഫി​സി​യോ​തെ​റ​പ്പി യൂ​നി​റ്റും സൗ​ജ​ന്യ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

പ​ക​ച്ചു​നി​ന്ന 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ആ​ക്ട്‌​സി​ന്‍റെ എ​ല്ലാ ആം​ബു​ല​ന്‍സു​ക​ളും പ്ര​വ​ര്‍ത്ത​ക​രും ര​ക്ഷ​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലും ആം​ബു​ല​ന്‍സു​ക​ള്‍ സേ​വ​ന​രം​ഗ​ത്ത് പ​ങ്കാ​ളി​ക​ളാ​യി. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​ർ​ക്ക് തു​ട​ര്‍ച്ച​യാ​യി 45 ദി​വ​സം പ്ര​ത്യേ​ക ക​രു​ത​ല്‍ ക്യാ​മ്പും പ്ര​വ​ര്‍ത്തി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന കേ​സി​ന്റെ നൂ​ലാ​മാ​ല​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും ഒ​ഴി​വാ​ക്കാ​ൻ കൈ​ക്കൊ​ള്ളേ​ണ്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സ്ക​ന്ദ​ൻ ക​മ്മി​റ്റി ആ​ക്ട്സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​യി ശി​പാ​ർ​ശ ചെ​യ്ത​താ​ണ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഇ​ന്ന്

ആ​ക്ട്‌​സി​ന്‍റെ സ്ഥാ​പ​ക ദി​നം തി​ങ്ക​ളാ​ഴ്ച ആ​ഘോ​ഷി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ല ഓ​ഫി​സി​ലും ശാ​ഖ ഓ​ഫി​സു​ക​ളി​ലും പ​താ​ക ഉ​യ​ര്‍ത്തും. മ​ധു​ര​വും വി​ത​ര​ണം ചെ​യ്യും. വൈ​കീ​ട്ട് നാ​ലി​ന് തൃ​ശൂ​ര്‍ ഹെ​ഡ് ഓ​ഫി​സി​ല്‍ പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ആ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ആ​ക്ട്‌​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റും മേ​യ​റു​മാ​യ എം.​കെ. വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - Acts on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.