മാള: അന്നമനട ടൗണിൽ കാന നിർമാണത്തിനിടെ യാത്രക്കാരിയായ വയോധികക്ക് കാനയിൽ വീണ് പരിക്കേറ്റു. അന്നമനട സ്വദേശി വത്സലക്കാണ് (68) തലക്ക് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന നിർമാണം വ്യാപാരികളെ ദുരിതത്തിലാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കാന കുഴിച്ചതോടെ റോഡിൽനിന്ന് വ്യാപാര സ്ഥാപനത്തിലേക്ക് കടക്കുന്നതിന് മെറ്റൽ ഷീറ്റ് ഇട്ടതാണ് വിനയായത്. ഇത് അശാസ്ത്രീയ നിർമാണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടൗൺ മുതൽ പുളിക്കകടവ് വരെയാണ് കാന നിർമാണം. വ്യാപാരികൾ നിരന്തരം പരാതി നൽകിയതിനാലാണ് കാന നിർമാണം തീരുമാനിച്ചതെന്ന് പറയുന്നു. സ്ലാബുകൾക്ക് അടിയിലൂടെ പോകേണ്ട മലിനജലം മുകളിലൂടെയാണ് ഒഴുകുന്നത്. മെയിൻ റോഡ് വീതി കൂട്ടിയ ഭാഗം ടാറിങ്ങും ടൈൽ വിരിക്കലും നടപ്പാതയുടെ പണിയുമൊക്കെ നടക്കേണ്ടതുണ്ട്. അതേസമയം, കരാറുകാരന്റെ അനാസ്ഥയാണ് കാരണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.