ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ‘ഈക്കാന്തസ് ഇന്‍ഡിക്കസ്’, ‘ഈക്കാന്തസ് ഹെന്റിയി’ എന്നിവയുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് ഇതാദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രം ഗവേഷണ വിദ്യാര്‍ഥിനി ഇ.എസ്. തസ്നീം, ഗവേഷണ മേധാവിയും അസി. പ്രഫസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്കര്‍ എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍.
ഈക്കാന്തിഡേ കുടുംബത്തില്‍നിന്നും ഏഴ് ജനുസുകൾ കേരളത്തില്‍നിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈക്കാന്തസ് ജനുസില്‍ ഉള്‍പ്പെടുന്ന ചീവീടുകളെ കേരളത്തില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ താപനിലയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്ത ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളത് കൊണ്ട് ഇവയെ ‘തെര്‍മോമീറ്റര്‍ ക്രിക്കറ്റ്’ എന്ന് വിളിക്കാറുണ്ട്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘മ്യൂണിസ് എന്റമോളജി ആൻഡ് സുവോളോജി’യുടെ സെപ്റ്റംബര്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പഠനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.