കാഞ്ഞാണി: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യ തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായതിെൻറ പ്രഖ്യാപനം ആഗസ്റ്റ് 20ന് ഉച്ചതിരിഞ്ഞ് 2.30ന് ചാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് പി.സി. ശ്രീദേവി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിതിയിൽ 3000 ഹെക്ടറാണ് തരിശായി കിടന്നിരുന്നത്. ഇതിൽ 2000 ഹെക്ടർ ആദ്യമേ തരിശുരഹിതമാക്കിയിരുന്നു. ഈ ഭരണ സമിതി അധികാരത്തിൽ എത്തിയതോടെ 675 ഹെക്ടർ കൂടി തരിശുരഹിതമാക്കിയതോടെ 92 ശതമാനമാണ് തരിശുരഹിതമായത്. ഇതോടെ കേരളത്തിലെ തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാട് മാറി.
കൃഷിഭൂമിയെ തരിശുരഹിതമാക്കുന്നതിെൻറ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലാണ് ഏറ്റവും അധികം ഫണ്ട് ചെലവഴിച്ചത്. ചാലാടി പഴം കോളിലേക്ക് ലയിൻ വലിച്ച് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 12.5 ലക്ഷം, വാരിയം പടവിന് കാട ചാൽ നിർമിക്കാൻ 10 ലക്ഷം, മനക്കൊടി-വെളുത്തൂർ ഉൾപ്പാടം കോളിെൻറ നടുവിൽ മെയിൻ ചാലിൽ നിന്ന് വരുന്ന കൈ ചാലിൽ നിന്ന് രണ്ട് കരകളിലേക്കും വെള്ളം എത്തിച്ച് തരിശ് കൃഷിയോഗ്യമാക്കാൻ 14 ലക്ഷം, എറവ് കൈപ്പിള്ളി അകംപ്പാടം ഇരിപ്പൂ കൃഷി നടത്താൻ പെട്ടി,പറ, മോട്ടോർ സ്ഥാപിക്കാൻ ഒമ്പത് ലക്ഷവും ചെലവഴിച്ചതായി ബ്ലോക്ക് പ്രസിഡൻറ് പറഞ്ഞു.
പ്രഖ്യാപന ഭാഗമായി തരിശുരഹിതമാക്കാൻ യത്നിച്ച വിവിധ കർഷക ഗ്രുപ്പുകൾക്ക് 6.40 ലക്ഷത്തിെൻറ സബ്സിസിഡിയും ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ സബ്സിഡി വിതരണം നടത്തും. ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ ഗീത ഗോപി, മുരളി പെരുനെല്ലി തുടങ്ങിയവർ പങ്കെടുക്കും. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എൽ. ജോസ്, കെ.കെ. ശോഭന, ഷീബ മനോഹരൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.