മതിലകം: ഇരു വൃക്കകളും തകരാറിലായ ആഷിഫ് എന്ന യുവാവ് ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. നെഞ്ചുരുകി പ്രാർഥനയോടെ നിർധന കുടുംബം ഒപ്പമുണ്ട്. കനിവാർന്ന മനസ്സുകൾ കനിഞ്ഞാലേ യുവാവിന് ജീവിതം തിരിച്ചുപിടിക്കാനാകൂ. ജീവിതത്തിന്റെ പച്ചപ്പ് തേടി പ്രവാസം തിരഞ്ഞെടുത്തയാളായിരുന്നു പുതിയകാവ് പറക്കോട്ട് അഷറഫിന്റെ മകനായ ഈ 34കാരൻ.
ചുമടെടുത്ത് കുടുംബം പോറ്റിയിരുന്ന പിതാവിന് വിശ്രമം നൽകാനും മാതാവും രണ്ട് കുഞ്ഞു മക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന് അല്ലലില്ലാത്ത ജീവിതവുമായിരുന്നു സ്വപ്നം. ഇതിനിടെയാണ് എല്ലാം തകർത്ത വൃക്കരോഗം ആഷിഫിനെ വേട്ടയാടാൻ തുടങ്ങിയത്.
ആഷിഫിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രയത്നനത്തിലാണ് നാട്ടുകാരായ മനുഷ്യസ്നേഹികൾ. വൃക്ക മാറ്റിവെക്കാൻ ലക്ഷങ്ങൾ വേണം. സുമനസ്സുകളുടെ കനിവിലാണ് പ്രതീക്ഷ. സഹായം അയക്കേണ്ടത് പി.എ. ആഷിഫ്, അക്കൗണ്ട് നമ്പർ: 16960100110813, ഫെഡറൽ ബാങ്ക്, മതിലകം ബ്രാഞ്ച്, ഐ.എഫ്.എസ്.സി FDRL0001696. G.PAYനമ്പർ: 8089469656. ഫോൺ:9633985545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.