പീച്ചി: കൊമ്പഴയിലെ ചായക്കടയിൽവച്ച് ചായക്കടക്കാരനായ വാണിയമ്പാറ സ്വദേശിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പീച്ചി അമ്പലകുന്ന് സ്വദേശി ഇരുമ്പുവളപ്പിൽ വീട്ടിൽ ധനേഷ് (34) ആണ് വധശ്രമത്തിന് അറസ്റ്റിലായത്. കേസിൽ നേരത്തെ എട്ടുപേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂലൈ 14 നാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ മൂന്നുപേർ ചായക്കടയിലേക്ക് വന്ന് സിഗരറ്റ് ചോദിക്കുകയും സിഗരറ്റ് കൊടുക്കാൻ വൈകിയതിൽ ചായക്കടക്കാരനുമായി വഴക്കുണ്ടാക്കി പോകുകയും ചെയ്തിരുന്നു. പിന്നിട് എട്ടോളം പേർ രണ്ട് വാഹനങ്ങളിൽ വന്ന് കട തല്ലിത്തകർക്കുകയും കടയുടമയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് പീച്ചി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്. ധനേഷിനെതിരെ പീച്ചി പൊലീസ് സ്റ്റേഷനിൽ ഏഴും മണ്ണുത്തി കൊടകര, വടക്കാഞ്ചേരി, ഒല്ലൂർ, എന്നീ സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അജിത് കുമാർ, സബ് ഇൻസ്പെക്ടർ മുരളി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിനോജ്, ദിലീപ് നിധീഷ്, വിപിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.