തൃശൂർ: അഴീക്കോടൻ രാഘവെൻറ രക്തസാക്ഷി ദിനാചരണത്തിെൻറ ഭാഗമായി സി.പി.എമ്മിെൻറ എല്ലാ ഘടകങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ല സെക്രട്ടറി എം.എം. വർഗീസ് പതാക ഉയർത്തി. തുടർന്ന് അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിലെ സ്മൃതിമണ്ഡപത്തിലേക്ക് പ്രവർത്തകർ പ്രകടനമായെത്തി. റെഡ് വളൻറിയർമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു.
ചെട്ടിയങ്ങാടിയിൽ തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ ജില്ല സെക്രട്ടറി എം.എം. വർഗീസ് പുഷ്പചക്രം അർപ്പിച്ചു. പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടന്നു. ജില്ല സെക്രട്ടറി എം.എം. വർഗീസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും ലോക്കൽ സെക്രട്ടറി കെ.യു. സുരേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ, ജില്ല സെക്രേട്ടറിയറ്റ് അംഗം യു.പി. ജോസഫ്, ജില്ല കമ്മിറ്റി അംഗം കെ.വി. ഹരിദാസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.