52 കിലോ ഭാരമുള്ള ചക്ക

ഈ ഭീമൻ ചക്കയുടെ ഭാരം 52 കിലോ!

കയ്പമംഗലം: കോവിഡ് കാലത്ത് അതിശയ കാഴ്ചയായി ചെന്ത്രാപ്പിന്നിയിൽ ഭീമൻ വരിക്കചക്ക. കണ്ണംപുള്ളിപ്പുറം പട്ടാലി രാജീവിന്റെ വീട്ടുവളപ്പിലെ പ്ലാവിലാണ് 52 കിലോയോളം തൂക്കമുള്ള ചക്ക വിളഞ്ഞത്. 15 വർഷം മുമ്പ് പി.സി.രാജീവിന്റെ പിതാവ് പട്ടാലി ചാത്തുവാണ് പ്ലാവ് നട്ടത്. കഴിഞ്ഞ വർഷമാണ് പ്ലാവ് ആദ്യമായി കായ്ച്ചത്.

രണ്ട് ചക്കയാണ് ഉണ്ടായതെങ്കിലും അസാധാരണ വലിപ്പമായിരുന്നു. ഭാരം കൂടുതലെങ്കിലും മധുരം ഒട്ടും കുറവില്ല. ഇത്തവണയും രണ്ട് ചക്കയാണ് കായ്ച്ചത്. വലിപ്പവും ഭാരവും കൂടുതലായതിനാൽ കയറു കെട്ടി താഴെയിറക്കുകയായിരുന്നു. ചക്കക്ക് 51 കിലോ 900 ഗ്രാം തൂക്കവും, 36 ഇഞ്ച് നീളവും, 51 ഇഞ്ച് വണ്ണവുമുണ്ട്.

ഇത്രയും ഭാരമുള്ള ചക്കയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലെന്നാണ് രാജീവ് പറയുന്നത്. മുറിക്കാതെ വെച്ചിരിക്കുന്ന ചക്ക കാണാൻ നിരവധി പേർ വീട്ടിലെത്തുന്നുണ്ട്. അഖിലേന്ത്യ കിസാൻ സഭ കയ്പമംഗലം മണ്ഡലം ജോയിന്റ് സെക്രട്ടറിയും, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമാണ് പി.സി.രാജീവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.