അന്തിക്കാട്: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വീടിനുനേരെ രാത്രിയിൽ നാടൻ ബോംബേറ്. ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് പറയുന്നു. ബിജുവിന്റെ അമ്മയും ഭാര്യയും നാല് പെൺമക്കളുമാണ് വീട്ടിലുള്ളത്.
സ്ഫോടന ശബ്ദം അര കിലോമീറ്റർ അകലെ വരെ കേട്ടതായി പരിസരവാസികൾ പറഞ്ഞു. ബിജു വിദേശത്താണ്. വീട്ടുകാർ ഭീതിയിലായി. വീടിന് കാര്യമായി കേടുപാട് ഉണ്ടായില്ല. ബോംബ് എറിയാനുള്ള കാരണം വ്യക്തമല്ല. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.