തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ ഭക്തരില്‍നിന്ന് 17 പവനോളം വരുന്ന സ്വര്‍ണമാലകള്‍ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. ചെന്നൈ പാളയം സ്വദേശി ശെല്‍വി (35), മധുരൈ എം.എസ്. കോളനി സ്വദേശി പാര്‍വതി (41), മധുരൈ മടക്കുളം സ്വദേശി സരസ്വതി (69), ചെന്നൈ സ്വദേശി അമ്മു (70) എന്നിവരെയാണ് സാഗോക്ക് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആലുവയില്‍നിന്ന് പിടികൂടിയത്.
സെപ്റ്റംബറിലാണ് ആഭരണങ്ങള്‍ മോഷണം പോയത്. സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് പൊലീസും സാഗോക്ക് സ്ക്വാഡും ചേര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു. ഒടുവില്‍ ആലുവ എളമക്കരിയിലുള്ള ലോഡ്ജില്‍നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ശെല്‍വിയുടെ പേരില്‍ എറണാകുളം, ചേര്‍ത്തല, തൃക്കാക്കര, വലപ്പാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകളും പാര്‍വതിക്ക് എറണാകുളം, ഉദയംപേരൂര്‍, വലപ്പാട് എന്നി സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകളുമുണ്ട്.
അസി. പൊലീസ് കമീഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്പെ്കടര്‍ ജിജോ, സബ് ഇന്‍സ്പെ്കടര്‍മാരായ ബിപിന്‍ നായര്‍, സുനില്‍, ഫീസ്റ്റോ, അസി. സബ് ഇന്‍സ്പെ്കടര്‍മാരായ രതിമോള്‍, ദുര്‍ഗ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പളനിസ്വാമി, അജ്മല്‍, സൂരജ്, സുനീബ്, ശ്രീജിത്ത്, സ്റ്റൈനി, പ്രദീപ്, ശരത്ത്, സുഷീല്‍, നിതിന്‍, ജിതിന്, അബി ബിലായി എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.