ചാലക്കുടി: മുരിങ്ങൂരിൽ ബൈക്ക് വർക്ക്ഷോപ്പിന് തീപിടിച്ച് 12ൽപരം ബൈക്കുകൾ കത്തിനശിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിെട സ്ഥാപന ഉടമക്ക് പരിക്കേറ്റു. ആറ്റപ്പാടം കണ്ണമ്പിള്ളി അനീഷിനാണ് (39) പരിക്കേറ്റത്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ചൊവ്വാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം.
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ അപ്പാർട്മെന്റിന്റെ താഴെയുള്ള രണ്ട് ഷട്ടറുള്ള മുറിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ തൊട്ട് മുകളിലെ ഫ്ലാറ്റിലേക്ക് പുകപടലം ഉയരുകയും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്. ഫ്ലാറ്റിൽ താമസിക്കുന്നവർ ഉടൻ വർക്ക്ഷോപ്പ് ഉടമ അനീഷിനെ വിളിച്ചുവരുത്തി.
ഉടമ എത്തി ഷോപ്പിന്റെ ഷട്ടർ ഉയർത്തി ബൈക്കുകൾ മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ചാലക്കുടിയിൽനിന്ന് അഗ്നിരക്ഷസേനയും കൊരട്ടി പൊലീസും സ്ഥലത്തെത്തി. ഇതിനിെട ബൈക്കുകൾ കത്തിനശിച്ചിരുന്നു. ആഡംബര ബൈക്കുകൾ അടക്കം ലക്ഷക്കണക്കിന് വിലവരുന്ന ടൂവീലറുകളാണ് കത്തിനശിച്ചവയിൽ അധികം.
നാല് ലക്ഷത്തോളം വിലവരുന്ന ഡോമിനർ എന്ന ബൈക്കും ഉണ്ട്. രക്ഷാപ്രവർത്തനത്തിനിെട ഷട്ടർ ഉയർത്തിയപ്പോൾ അനീഷിന്റെ കൈകൾക്ക് പൊള്ളലേൽക്കുകയും ഷട്ടർ താഴെ വീണ് ദേഹത്ത് പരിക്കേൽക്കുകയും ചെയ്തു. അനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.