ചാലക്കുടി: കൊരട്ടിയിൽ അരി ലോറിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് മാഞ്ഞാടിയിൽ അനീഷ് ഭവനത്തിൽ അനീഷ് (36), കൊല്ലം ഏരൂർ പാണയം ശ്രീഹരി നിലയം വീട്ടിൽ സജീവൻ (39) എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ കൊരട്ടി ജങ്ഷനിലാണ് കഞ്ചാവുമായി എത്തിയ നാഷനൽ പെർമിറ്റ് ലോറി പിടികൂടിയത്. ഇവർ നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതികളാണ്.
കൊല്ലം, എറണാകുളം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവ്. പശ്ചിമ ബംഗാളിലെ സിലുഗുരിയിലേക്ക് കശുവണ്ടി ലോഡുമായി പോയ ലോറി തിരിച്ച് ആന്ധ്രയിലെത്തി, രാജമുന്ദ്രിയിൽ നിന്ന് അരി ലോഡ് എടുത്ത് അതിനോടൊപ്പം കഞ്ചാവും കയറ്റി വരുകയായിരുന്നു ഇവർ.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന 'ഡാർക്ക് നൈറ്റ് ഹണ്ടിങ്' എന്ന പ്രത്യേക പരിശോധനയിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കളിൽ നിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ലോറിയിലെ കഞ്ചാവ് കടത്ത് പിടികൂടിയത്. ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, ഡെപ്യൂട്ടി തഹസിൽദാർ ആേൻറാ ജേക്കബ് ഡെപ്യൂട്ടി തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.