കയ്പമംഗലം: ദേശീയപാതയിൽ ചരക്ക് ലോറിയിടിച്ച് വൈദ്യുതിത്തൂൺ തകർന്നു. ദേശീയപാത 66 കയ്പമംഗലം കാളമുറി സെന്ററിന് തെക്ക് വശത്താണ് ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടമുണ്ടായത്. കാസർകോടുനിന്ന് എറണാകുളത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോളാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ ആൽബി പറഞ്ഞു. ആർക്കും പരിക്കില്ല. ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.