ചാലക്കുടി: സംസ്ഥാന ബിവറേജസ് കോർപറേഷൻ ചാലക്കുടി ഗോഡൗണിൽനിന്ന് കാണാതായ മദ്യത്തെ കുറിച്ച് വിജിലൻസ് അന്വേഷണം. 2023 മാർച്ച് 17നും 20നും ഇടയിൽ 47 കേയ്സ് മദ്യം കാണാതായ സംഭവമടക്കമുള്ള ക്രമക്കേടുകളെ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുക. ചാലക്കുടിയിലെ സാൻ മറിയ ജസ്റ്റീസ് ഫോറം സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി നൽകിയ പരാതിയെ തുടർന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്.
2018ലെ പ്രളയത്തിൽ കേടുവന്നതായി കാണിച്ച് കോർപറേഷനേയും സർക്കാരിനേയും കബളിപ്പിച്ച് ചാലക്കുടി എഫ്.എൽ - 9 വെയർ ഹൗസിൽ സൂക്ഷിച്ച 47 കേസ് മദ്യമാണ് കാണാതായത്.
ഉപയോഗിക്കാനാവാത്ത മദ്യം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിൽ നശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഈ കീഴ് വഴക്കം പാലിക്കാതെ ഇവിടെ തന്നെ അവധി ദിവസമായ ഞായറാഴ്ച നശിപ്പിച്ചുവെന്ന് അധികൃതർ രേഖയുണ്ടാക്കുകയായിരുന്നു. ബിവറേജസ് കോർപറേഷനിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയോ തെളിവുകൾ ശേഖരിക്കുകയോ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് ബിവറേജസ് കോർപറേഷൻ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്ടർ, റീജണൽ മാനേജരുടെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ല.
സംഭവം നടന്ന കാലയളവിൽ ഗോഡൗണിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടന്നതായും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട എക്സൈസ്, കെ.എസ്.ബി.സി ജീവനക്കാരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.
ഇതൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് അടിയന്തിര നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.