ചാലക്കുടി: അമൃത് സ്റ്റേഷനായി തെരഞ്ഞെടുത്ത ചാലക്കുടിയുടെ പുനർവികസനം സംബന്ധിച്ച് ചർച്ച നടന്നു. പദ്ധതി പ്രകാരം വികസന പ്രവർത്തനം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകളിൽ ഒന്നായി ചാലക്കുടി റയിൽവേ സ്റ്റേഷനെയും തെരഞ്ഞെടുത്തിരുന്നു. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ചാലക്കുടി റയിൽവേ സ്റ്റേഷന്റെ ആവശ്യമായ പുനർവികസന പ്രവർത്തനങ്ങളെ കുറിച്ച് തിരുവനന്തപുരം ഡിവിഷനൽ റയിൽവേ മാനേജർ എസ്.എം. ശർമയുടെ നേതൃത്വത്തിൽ റയിൽവേ ഉദ്യോഗസ്ഥർ ചാലക്കുടിയിലെത്തി ചർച്ച നടന്നു. ബെന്നി ബെഹന്നാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, നഗരസഭ അംഗം വി.ഒ. പൈലപ്പൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ജനപ്രതിനിധികൾ ഇതു സംബന്ധിച്ച് നിവേദനങ്ങൾ നൽകി.
നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണ കാമറ, ജനറേറ്ററുകൾ എന്നിവയാണ് അമൃത് പദ്ധതി പ്രകാരം റയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.