ചാലക്കുടി: യാത്രക്കാർക്ക് ആശ്വാസമായി അന്നനാട്-ചാത്തൻചാൽ വഴിയിലെ കാന ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ ഒതുക്കി നിർമിച്ചു. ഇതോടെ വാഹനങ്ങൾ പ്രയാസം കൂടാതെ കൊണ്ടുപോകാൻ റോഡിന് മതിയായ വീതിയായി. നേരേത്ത വൈദ്യുതി പോസ്റ്റിന് മുന്നിലൂടെ റോഡിനോട് ചേർത്ത് കാന നിർമിക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു.
മുമ്പ് പറമ്പിനോട് ചേർന്നാണ് കാന ഒഴുകിയിരുന്നത്. എന്നാൽ, കാന റോഡിലേക്ക് നീക്കി പുതിയ നിർമാണം ആരംഭിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിലെ അശാസ്ത്രീയത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
റോഡിെൻറ വീതി കുറയുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്ന് ബോധ്യപ്പെട്ട അധികൃതർ കാന നിർമാണത്തിെൻറ റൂട്ട് മാറ്റി പരമാവധി പറമ്പുകളോട് ചേർത്ത് നിർമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.