ചാലക്കുടി: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂടിന്റെ ചില്ല് മൂന്നാം തവണയും സാമൂഹിക വിരുദ്ധർ തകർത്തു. കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിന്റെ കീഴിലുള്ളതാണ് കപ്പേള. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിലും അതിന് മുമ്പും രൂപക്കൂടിന് നേരെ ആക്രമണം നടന്നിരുന്നു. രണ്ടു വട്ടവും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ഇടവകാംഗങ്ങൾ പ്രകടനം നടത്തി. ആനമല ജങ്ഷനിൽ നിന്ന് ആരംഭിച്ച റാലി കപ്പേളക്ക് മുന്നിൽ സമാപിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിഷപ്പ് പോളി കണ്ണുക്കാടൻ ആവശ്യപ്പെട്ടു. ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ, കൂടപ്പുഴ ഇടവക വികാരി ഫാ. ജെയ്സൻ കരിപ്പായി, എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, നഗരസഭ അംഗം സൂസി സുനിൽ, തോമസ് കാളിയങ്കര, ജോബി ചെതലൻ, ഡേവിസ് പയ്യപ്പിള്ളി, റെയ്സൻ ആലുക്ക എന്നിവർ സംസാരിച്ചു.
ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പോളി ഡേവീസ് അധ്യക്ഷത വഹിച്ചു. ഡെന്നീസ് കെ. ആന്റണി, അഡ്വ. പി.ഐ. മാത്യു, ജിമ്മി വർഗീസ്, കെ.ഒ. വർഗീസ്, പോളി റാഫേൽ, പോൾ ടി. കുര്യൻ, മനോജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.