ചാലക്കുടി: അതിരപ്പിള്ളി ശുദ്ധജല പദ്ധതിയുടെ ടാങ്ക് നിർമാണം പൂർത്തിയായി എട്ടുമാസമായെങ്കിലും വെള്ളമെത്താത്തതിൽ നിരാശ. 56.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ജല അതോറിറ്റി കോടശ്ശേരി പഞ്ചായത്തിലെ ചെമ്പൻകുന്നിലാണ് പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി, പഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മിച്ചത്.
പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിൽ പൈപ്പിടുന്ന ജോലി മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. കോടശ്ശേരി പഞ്ചായത്തിൽ ഒന്നര കീ.മീ. ദൂരം പൈപ്പിട്ടു. ഇതിനുശേഷം മലയോര ഹൈവേയുടെ ജോലി വരുന്നതിനാൽ നിർമാണത്തിന് കലക്ടർ വിലക്ക് ഏർപ്പെടുത്തി.
മാസങ്ങൾ പിന്നിട്ടിട്ടും മലയോര ഹൈവേ നിർമാണം ആരംഭിച്ചിട്ടില്ല. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമിക്കേണ്ടത്. കുടിവെള്ള പദ്ധതിക്കുവേണ്ടി മുമ്പ് ഇട്ട പൈപ്പ് ഇനി മാറ്റി ഇടേണ്ടതായി വരും. അല്ലെങ്കിൽ റോഡിന്റെ മധ്യഭാഗത്താകും പൈപ്പ്. ഇക്കാരണത്താലാണ് കലക്ടർ സ്റ്റേ നൽകിയത്.
മലയോര ഹൈവേ നിർമാണ തടസ്സങ്ങൾ മാറ്റി അതിരപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ സെൽ കോടശ്ശേരി മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു. പരിയാരം ബ്ലോക്ക് സെക്രട്ടറി ഡേവിസ് മുളക്കാംബിള്ളി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. പീയൂസ്, ഓമന ജോസ്, ജോസ് താഴപ്പിള്ളി, കെ.ആർ. ജോർജ്, മാത്യൂ ചെരടായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.