ചാലക്കുടി: മേലൂരിൽ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ആവർത്തിക്കുന്നു. പൂലാനി കുറുപ്പത്ത് ആലപ്പാടൻ വീട്ടിൽ ഡെന്നിയുടെ പുതിയ വീടിന്റെ വിലയേറിയ പ്രധാന വാതിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് ഇതേ വീടിന്റെ പോളിഷ് ചെയ്ത പ്രധാന വാതിൽ, മുൻവശത്തെ ചുവർ എന്നിവ രാത്രിയിൽ ആരോ പെയിന്റ് ഒഴിച്ച് വൃത്തികേടാക്കിയിരുന്നു. അതിനെതിരെ പരാതി നിലനിൽക്കവേയാണ് തിങ്കളാഴ്ച പുലർച്ച വീടിന്റെ വാതിൽ തീ കൊളുത്തി നശിപ്പിച്ചത്. ഗൃഹപ്രവേശനത്തിനായി തയാറെടുപ്പ് നടത്തവേയാണ് അജ്ഞാതർ രാത്രിയിൽ വന്ന് പെയിന്റ് ഒഴിച്ചത്. വീട്ടിലെ മറ്റു പണികൾക്കായി വെച്ചിരുന്ന പെയിന്റാണ് ഇതിനായി ഉപയോഗിച്ചത്.
ഇവർ രണ്ട് വീട് അപ്പുറത്താണ് താമസിക്കുന്നത്. തങ്ങൾക്ക് ആരും ശത്രുക്കളായി ഇല്ലെന്ന് ഇവർ പറയുന്നു. മകൻ വിദേശത്തു നിന്ന് ജോലിയെടുത്ത് സ്ഥലം വാങ്ങിയാണ് പുതിയ വീട് നിർമിച്ചത്. കൊരട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേയുണ്ടായ സംഭവത്തിൽ പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.