വധശ്രമ കേസ്​ പ്രതി പിടിയിൽ

ചാലക്കുടി: കൊമ്പൊടിഞ്ഞാമാക്കലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പിടികൂടി. ആളൂർ കല്ലേറ്റുംകര തിരുനെൽവേലിക്കാരൻ വീട്ടിൽ വാവ എന്നറിയപ്പെടുന്ന ഷബീക് (36) ആണ് പിടിയിലായത്.

ജൂൺ ഒമ്പതിന്​ വൈകുന്നേരം കൊമ്പൊടിഞ്ഞാമാക്കലിൽ റോഡരികിലാണ്​ ആക്രമണം ഉണ്ടായത്. ഇരുമ്പുവടി കൊണ്ടും മറ്റുമുള്ള ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുണ്ടാ സംഘത്തെ തിരിച്ചറിഞ്ഞ് രണ്ടു പേരെ പിടികൂടിയിരുന്നു.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്​റ്റേഷനുകളിലും, കേരളത്തിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിലെ കേസുകളിലും പ്രതിയാണ് ഷബീക്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷി​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.ജെ. ജോൺസൺ, എ.എസ്.ഐമാരായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരാണ് ഉള്ളത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.