ചാലക്കുടി: എ.ഇ.ഒ ഓഫിസിന് മുൻവശത്ത് ട്രാംവേ റോഡിൽ ഗതാഗതത്തിന് തടസ്സമായി കിടന്ന കേസിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്തുതുടങ്ങി. സെപ്റ്റംബർ 21ന് ഇത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഇടപെട്ട് വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വാഹനം നീക്കം ചെയ്യുമ്പോൾ എം.എൽ.എയും നഗരസഭ ചെയർമാനും മറ്റ് അംഗങ്ങളും നിർദേശം നൽകാൻ എത്തിയിരുന്നു.
കാടുമൂടിക്കിടന്ന ഈ വാഹനങ്ങൾ ഉപയോഗശൂന്യമാണ്. ഇവ പൊളിച്ചു നീക്കുകയാണ് ചെയ്യുന്നത്. 10 വർഷത്തിലേറെയായി ഈ വാഹനങ്ങൾ റോഡിൽ വഴിമുടക്കികളായി കിടക്കാൻ തുടങ്ങിയിട്ട്. സമീപത്തെ മിനി സിവിൽ സ്റ്റേഷനിൽ ഡിവൈ.എസ്.പി ഓഫിസും ജോയന്റ് ആർ.ടി ഓഫിസും ആരംഭിച്ച കാലം മുതലാണ് വാഹനങ്ങൾ ഇവിടെ ഇടം പിടിച്ചത്.
അടുത്ത കാലത്താണ് അടിപ്പാത നിർമാണം പൂർത്തിയാക്കി ഇതുവഴി കൂടുതൽ ഗതാഗതം ആരംഭിച്ചതും. ട്രാഫിക് പരിഷ്കാരം വരുത്തിയതോടെ ഇതിലൂടെ ബസുകളും മറ്റ് ഭാരവാഹനങ്ങളും ധാരാളമായി കടന്നുപോകുമ്പോൾ അധികൃതർ റോഡ് സുഗമമാക്കിയിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.