ചാലക്കുടി: ലക്ഷങ്ങൾ വിലമതിക്കുന്ന ബി.എസ്.എൻ.എൽ കേബിൾ മോഷണം പോയ കേസിൽ മുൻ കരാർ ജീവനക്കാരൻ പിടിയിൽ പിടിയിൽ. ചാലക്കുടി വി.ആർ. പുരം സ്വദേശി പുതുപറമ്പിൽ വീട്ടിൽ ബിനു (35) ആണ് അറസ്റ്റിലായത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ബി.എസ്.എൻ.എൽ എന്ന വ്യാജ ബോർഡ് െവച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഇൻറർനെറ്റ് കണക്ഷന് ഉപയോഗിക്കുന്ന കേബിൾ റോൾ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു ഇയാൾ. ഇത് രഹസ്യമായി വീടിനു സമീപം സൂക്ഷിച്ചുവരികയായിരുന്നു. കേബിൾ മോഷണം പോയതറിഞ്ഞ് ബി.എസ്.എൻ.എൽ എൻജിനീയർ കഴിഞ്ഞ ദിവസം കൊരട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണ മുതൽ കൊണ്ടുപോകാനായി ഉപയോഗിച്ച കാറ്, മണ്ണുമാന്തി യന്ത്രം, ടിപ്പർ എന്നീ വാഹനങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏതാനും നാളുകൾ മുമ്പ് ബി.എസ്.എൻ.എലിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പരിചയം ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നും കേബിളിൽ നിന്ന് ചെമ്പ് എടുത്ത് കോയമ്പത്തൂരിൽ കൊണ്ടുപോയി വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഷാജു എടത്താടൻ, ഷിബു പോൾ, എം.വി. തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാർ, കെ.എം. നിതീഷ്, ജിബിൻ വർഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.