ചാലക്കുടി: നഗരസഭ ബസ് സ്റ്റാൻഡിൽ മഹാബലി ഡ്രൈവറായി. വാമനൻ യാത്രക്കാർക്ക് ടിക്കറ്റ് കൊടുത്ത് ബസ് പുറപ്പെടാൻ മണിയടിച്ചു. ഉത്രാടം നാളിലാണ് ബസ് ജീവനക്കാർ മഹാബലിയുടെയും വാമനന്റെയും വേഷമണിഞ്ഞത്.
വാമനൻ ബെല്ലിൽ ഒന്നടിക്കുമ്പോൾ മാവേലി ബ്രേക്ക് ചവിട്ടുന്നതും മണി രണ്ടടിക്കുമ്പോൾ ബ്രേക്കിൽനിന്ന് കാലെടുത്ത് ആക്സിലറേറ്ററിൽ ചവിട്ടുന്നതും യാത്രക്കാർ സശ്രദ്ധം കണ്ടു. ബസ് പാതാളത്തിലേക്കോ സ്വർഗത്തിലേക്കോ അല്ല പോയത്. ‘മരിയ’ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ടോം ജോസഫ് തോട്ടത്തിലും കണ്ടക്ടർ മാള സ്വദേശി ഡെന്നി വടക്കനുമാണ് ബസ് യാത്രക്കിടെ മാവേലി നാടകം അരങ്ങേറ്റിയത്.
ചാലക്കുടിയിൽ പ്രളയത്തിനും കോവിഡിനും ശേഷം നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കുന്നത് ഇപ്പോഴാണ്. അതിന്റെ സന്തോഷം യാത്രക്കാരുമായി പങ്കുവക്കണമെന്ന് തോന്നി. അപ്പോഴാണ് ഇങ്ങനെയൊരാശയം തോന്നിയതെന്ന് ടോം ജോസഫ് തോട്ടത്തിലും ഡെന്നി വടക്കനും പറഞ്ഞു. ആശയം അറിയിച്ചപ്പോൾ ബസിന്റെ ഉടമകളും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.