ചാലക്കുടി: വഴിയോരത്ത് കേബ്ൾ കത്തിക്കുന്നത് അന്വേഷിച്ച സാമൂഹിക പ്രവർത്തകനു നേരെ തമിഴ് സ്ത്രീകൾ പെട്രോൾ ഒഴിച്ചതായി പരാതി. ചൊവ്വാഴ്ച രാവിലെ 11.30ന് ചാലക്കുടിപ്പാലത്തിന് സമീപം മുരിങ്ങൂർ ദേശീയ പാതയോരത്താണ് സംഭവം. മുൻ വാർഡ് അംഗവും സാമൂഹിക പ്രവർത്തകനുമായ സജിക്ക് നേരെയാണ് അതിക്രമം. പെട്ടിവണ്ടിയിലെത്തിയ ഗർഭിണിയും കുട്ടികളുമടങ്ങുന്ന സംഘമാണ് കൈയേറ്റ ശ്രമം നടത്തിയതെന്ന് സജി പൊലീസിൽ പരാതി നൽകി.
കേബ്ൾ കത്തിക്കുന്നത് ശ്രദ്ധയിൽ പെട്ട സജി അവ കത്തിക്കരുതെന്ന് പറഞ്ഞപ്പോൾ ഇവർ അസഭ്യം പറയുകയും സ്ത്രീകൾ അവരുടെ കുട്ടിയെ റോട്ടിലേക്ക് വലിച്ചെറിയുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തുവത്രെ. കേബ്ൾ എവിടെനിന്ന് ലഭിച്ചതാണെന്ന് ചോദിച്ചതോടെ സജിയുടെ നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു.
ഒഴിഞ്ഞുമാറിയതിനാൽ വസ്ത്രത്തിൽ മാത്രമാണ് പെട്രോൾ ആയത്. ആളുകൾ കൂടിയതോടെ ഇവർ വണ്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഇവിടെ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.