ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാം സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്നതിനെതിരെ മന്ത്രി പി. രാജീവിന് ചാലക്കുടിയിലെ വി ഫോർ പ്രവർത്തകർ പരാതി സമർപ്പിച്ചു. പ്രസിഡൻറ് കെ.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി അലക്സ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
2018ലെ പ്രളയത്തിൽ ഡാമിന് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ട് നാലു വർഷമായിട്ടും പുനർനിർമാണ പ്രവൃത്തികൾ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ആരോപിച്ചു. പ്രളയത്തിനു ശേഷം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡാം പ്രവർത്തിക്കുന്നത്.
ഡാമിെൻറ ബലക്ഷയം നേരിടാൻ 4 -5 മീറ്റർ വീതിയിൽ ഡയഫ്രം വാൾ കെട്ടാൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടിെല്ലന്നും ഇവർ മന്ത്രിയെ ധരിപ്പിച്ചു.
ചാലക്കുടി എസ്.എൻ ഹാളിൽ മന്ത്രി പരിപാടിക്ക് വന്നപ്പോഴാണ് നിവേദനം നൽകിയത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കലക്ടർക്കും ഇവർ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.