ചാലക്കുടി: ദേശീയ പാത നഗരസഭ ജങ്ഷനിൽ മുടങ്ങിയ അടിപ്പാത നിർമാണം വീണ്ടും ആരംഭിക്കും. ട്രാംവെ റോഡിലൂടെ ദേശീയപാതക്ക് കുറുകെ പോകുന്ന ഉയർന്ന വോൾട്ടേജുള്ള ഇലക്ട്രിക് ലൈനുകളിൽ നിർമാണ ഭാഗങ്ങൾ മുട്ടിയതോടെയാണ് പണി നിർത്തിവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ റോഡിനടിയിലൂടെ ഭൂഗർഭ കേബ്ൾ വലിച്ച് ഇതിന് പരിഹാരം കണ്ടതോടെയാണ് നിർത്തിെവച്ച പണികൾ ആരംഭിക്കാൻ വഴി തെളിഞ്ഞത്. അടുത്ത ദിവസംതന്നെ പോസ്റ്റിന് മുകളിലെ ലൈനുകൾ അഴിച്ചുമാറ്റും.
ലൈനുകൾ മാറ്റാനുള്ള പണം ദേശീയ പാത അതോറിറ്റി കെ.എസ്.ഇ.ബിയിൽ കെട്ടിെവച്ചതിനെ തുടർന്നാണ് ഭൂഗർഭ ലൈൻ വലിക്കുന്ന നടപടി പൂർത്തിയാക്കിയത്. പണികൾ വേഗത്തിൽ തീർക്കുന്നതിെൻറ ഭാഗമായി ദേശീയപാതയിൽ ഗതാഗത ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഇതുവരെ മിനി സിവിൽ സ്റ്റേഷൻ മുതൽ ക്രസൻറ് സ്കൂൾ വരെ ഒറ്റവരിയിലൂടെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഇരു ദിശകളിലേക്കും തിരിച്ചു വിട്ടിരുന്നത്.
പടിഞ്ഞാറ് ഭാഗത്ത് പുതുതായി ടാറിങ് നടത്തിയ സർവിസ് റോഡിലൂടെയാകും തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇനി കടത്തിവിടുക. അതേ സമയം, എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കുവശത്തെ സർവിസ് റോഡിലൂടെയാണ് വിടുന്നത്. മാറ്റങ്ങളുടെ ഭാഗമായി ഈ മേഖലയിൽ ഗതാഗതക്കുരുക്ക് വർധിച്ചിട്ടുണ്ട്.
ആശ്രമം കവലയിൽ പഴയ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ചാലക്കുടി ടൗണിലും കുരുക്ക് മുറുകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.