ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യി​ലെ റീ​ഡി​ങ് റൂം

വായിക്കാനാവില്ല; കേസ് കൊടുക്കാം...

ചാലക്കുടി: നഗരസഭ ലൈബ്രറിയിൽ പുസ്തകമെടുക്കാൻ വരുന്നവരും പത്രം വായിക്കാൻ വരുന്നവരും കുറഞ്ഞു. പ്രതിദിനം 100ൽപരം വായനക്കാർ എത്തിയിരുന്നത് ഇപ്പോൾ അഞ്ചോ പത്തോ ആയി ചുരുങ്ങി. ലൈബ്രറി കെട്ടിടത്തിൽ കോടതിയും പൊലീസും മറ്റുമായി ആൾക്കൂട്ടം വർധിച്ചതോടെ വായനയുടെ അന്തരീക്ഷം നഷ്ടപ്പെട്ടെന്നാണ് പരാതി.

മുൻസിഫ് കോടതി താൽക്കാലികമായി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പരിമിത സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. സമീപകാലത്ത് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചില പ്രവർത്തനങ്ങളും ഇവിടേക്ക് മാറ്റി. കോടതി വന്നതോടെ മുന്നിലെ പാർക്കിങ് പ്രദേശം വളച്ചുകെട്ടി മുറിയാക്കി. ഇതോടെ സൈക്കിൾ വെക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

'80കളിലാണ് നഗരസഭയിൽ ലൈബ്രറി കം-ഷോപ്പിങ് കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങിയത്. മൂന്ന് നില കെട്ടിടത്തിൽ മുകളിലെ നിലയിലെ രണ്ട് ഹാളുകളിലാണ് ലൈബ്രറി. നിലവിലെ പഴയ കോടതി കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നതിനാലാണ് ലൈബ്രറി കെട്ടിടത്തിലേക്ക് കോടതികൾ മാറ്റിയത്.

കെട്ടിട നിർമാണം സാങ്കേതിക കുരുക്കിൽ നീണ്ടത് വിനയായി. കോടതിയുടെ മറ്റ് സംവിധാനങ്ങളും എത്തിയതോടെ വൻ തിരക്കാണ്. വായനയുടെ അന്തരീക്ഷവും പുസ്തകവും എടുക്കാനുള്ള സൗകര്യവും കുറഞ്ഞു. ലൈബ്രറി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നത് വായനക്കാരുടെ പ്രധാന ആവശ്യമാണ്‌. 

Tags:    
News Summary - Court and police in the library building-Readership has declined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.