ചാലക്കുടി: മുരിങ്ങൂരിൽ പാലത്തിനടിയിൽ കണ്ട അസ്ഥികൂടത്തിന്റെ ഫോറൻസിക് പരിശോധന നടത്തി. 40 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റേതാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. എന്നാൽ മരണ കാരണം കണ്ടെത്താനായിട്ടില്ല. മരിച്ച ആളെ തിരിച്ചറിയാനുള്ള പൊലീസിന്റെ അന്വേഷണം തുടരുകയാണ്. അസ്ഥികൂടം ചുനക്കരയിൽനിന്ന് കാണാതായ ദലിത് നേതാവിന്‍റേതാണെന്ന് സംശയം ഉയർന്നെങ്കിലും ബന്ധുക്കൾ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന് എത്ര പഴക്കമുണ്ടെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയില്ല.
2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ പ്രദേശമാണിത്. അതിനാൽ പ്രളയത്തിൽ മരിച്ച ആരുടെയെങ്കിലും ശരീരം കലുങ്കിനടിയിൽ തങ്ങിപ്പോയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. എന്നാൽ പ്രദേശത്ത് ആരെയും കാണാതായതായി പരാതി ഉണ്ടായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്തിരുന്ന സ്ഥലമാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ പാലത്തുഴിപാലത്തിന് സമീപത്തെ കൽവെർട്ടിനടിയിൽ അസ്ഥികൂടം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.