ചാലക്കുടി: മാലിന്യം തള്ളുന്നതിനെതിരെ നിരവധി വർഷങ്ങളായി വാർഡ് സഭകളിലും നഗരസഭ യോഗങ്ങളിലും ഉയർന്ന ആവശ്യത്തിന് പരിഹാരമാവുന്നു. വഴിയോരങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ വഴിയോരങ്ങളിൽ കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് ചാലക്കുടി നഗരസഭ തുടക്കംകുറിച്ചു.
നഗരസഭ അതിർത്തിയിലെ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതും വീടുകൾ അധികം ഇല്ലാത്തതുമായ വഴിയോരങ്ങളിലാണ് മാലിന്യം ഏറ്റവും കൂടുതൽ തള്ളുന്നത്. മാത്രമല്ല, ഈ സ്ഥലങ്ങളെല്ലാം ജലസ്രോതസ്സുകൾ ആയതിനാൽ മാലിന്യം വലിച്ചെറിയുന്നതുമൂലം വലിയ രീതിയിലുള്ള മലിനീകരണമാണ് ഉണ്ടാകുന്നത്. നഗരസഭ പദ്ധതിയിൽ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടം 10 സ്ഥലങ്ങളിൽ ആധുനികരീതിയിലുള്ള 20 കാമറകളാണ് സ്ഥാപിക്കുക.
എസ്.എച്ച് കോളജ് റോഡ്, ഐ.ടി.ഐ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ-തച്ചുടപറമ്പ് റോഡ്, പുഞ്ചപ്പാടം റോഡ്, മാർക്കറ്റ് റോഡ്, വെട്ട് കടവ് റോഡ്, പോട്ട ൈഫ്ല ഓവറിന്റെ സൈഡ് റോഡുകൾ, പോട്ട മിനിമാർക്കറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം കാമറ സ്ഥാപിച്ചുവരുന്നത്. വാഹനങ്ങളുടെ നമ്പർ കൃത്യമായി തിരിച്ചറിയാൻ കഴിയും വിധത്തിലുള്ള കാമറകളാണ് െവച്ചിരിക്കുന്നത്.
ഇതോടൊപ്പം സ്ഥാപിച്ച സോളാർ സിസ്റ്റത്തിലാണ് കാമറ പ്രവർത്തിക്കുക. കേബിൾ ടി.വിയുടെ ചാനൽ വഴിയാണ് നഗരസഭ ഓഫിസിൽ സ്ഥാപിച്ചിരിക്കുന്ന ഇതിന്റെ കൺട്രോൾ സിസ്റ്റത്തിലേക്ക് കണക്ഷൻ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.